Home Most Popular മഴ മുന്നറിയിപ്പില്‍ മാറ്റം, അതിതീവ്ര ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, ഞായറാഴ്ച...

മഴ മുന്നറിയിപ്പില്‍ മാറ്റം, അതിതീവ്ര ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, ഞായറാഴ്ച നിര്‍ണായകം; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

28
0


തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട പുതിയ ന്യൂന മര്‍ദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവില്‍ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊതുവില്‍ മഴ ദുര്‍ബലമാകാനാണ് സാധ്യത. നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് നാളെ യെല്ലോ അലര്‍ട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.
വീണ്ടും ന്യൂന മര്‍ദ്ദം – ചുഴലിക്കാറ്റ് സാധ്യത
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. നാളെയോടെ തീവ്രന്യൂന മര്‍ദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യത. നിലവിലെ അറബികടല്‍ ന്യൂന മര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി ഇടി മിന്നല്‍ തുലാവര്‍ഷ മഴക്ക് പകരം താല്‍കാലികമായി കാലവര്‍ഷ ടൈപ്പ് മഴ തിങ്കളാഴ്ച / ചൊവ്വാഴ്ചകൂടിയും കുറഞ്ഞും തുടര്‍ന്നേക്കും. ബംഗാള്‍ ന്യൂന മര്‍ദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് ഞായറാഴ്ച – തിങ്കളാഴ്ച യോടെ മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
മഴ കനക്കുന്നു, പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം: പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് ഉയര്‍ത്തും
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം, 24 മണിക്കൂര്‍ നിര്‍ണായകം; കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നില്ല; നാളെ 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി ( മൈലമൂട് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദി ( കല്ലേലി സ്റ്റേഷന്‍ & കോന്നി സ്റ്റേഷന്‍ ), എന്നീ നദികളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

 

LEAVE A REPLY

Please enter your comment!
Please enter your name here