കല്‍പ്പറ്റ : നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയില്‍ സപ്ലൈക്കോ നെല്ല് ശേഖരണം തുടരുന്നു. ജില്ലയില്‍ പാടശേഖരം വഴിയാണ് നെല്ല് ശേഖരണം. ഓരോ പാടശേഖരത്തും ഒന്നും രണ്ടും കേന്ദ്രത്തിലൂടെയാണ് നെല്ലെടുക്കുന്നത്. ഇതുവരെയായി 3500 ടണ്‍ നെല്ല് സപ്ലൈക്കോ ശേഖരിച്ചു കഴിഞ്ഞു. മാര്‍ക്കറ്റില്‍ ക്വിന്റലിന് 12,000 മുതല്‍ 15,000 വരെയാണ് നിലവിലെ നെല്ലുവില. സപ്ലൈക്കോ എടുക്കുന്നത് 28,000 രൂപയ്ക്കാണ്.
ലോഡിങ് കൂലിയുള്‍പ്പെടെ കിലോയ്ക്ക് 28.12 രൂപ കര്‍ഷകന് ലഭിക്കും. സീസണായിട്ടും പൊതുമാര്‍ക്കറ്റില്‍ വിലയില്ലാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുമ്പോഴാണ് കൈത്താങ്ങായി സപ്ലൈക്കോ നെല്ല് ശേഖരിക്കുന്നത്. കൂടിയ വിലയ്ക്ക് സപ്ലൈക്കോ ശേഖരിക്കാന്‍ തുടങ്ങിയതോടെ മാര്‍ക്കറ്റിലും അതിന്റെ ചലനങ്ങളുണ്ടാവുന്നുണ്ട്. നെല്ല് ഉണക്കി ചാക്കില്‍കെട്ടിയാണ് കര്‍ഷകര്‍ സപ്ലൈക്കോയ്ക്ക് നല്‍കുന്നത്. അധികൃതര്‍ റസീറ്റ് നല്‍കിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കര്‍ഷകന് തുക ലഭിക്കുന്നുണ്ട്. ഇതും ഏറെ ആശ്വാസമാണ്. വിവിധ കാരണങ്ങളാല്‍ ഒരുപാട് താമസിച്ചാണ് മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ ചെറിയ വിലയ്ക്ക് പൊതുമാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. സിആര്‍എസ് ലോണ്‍ വഴിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ബാങ്ക് വഴി തുക നല്‍കുന്നത്. സപ്ലൈക്കോയുമായി കരാര്‍ വച്ച നിരവധി ബാങ്കുകളുണ്ട്. അവയിലൂടെ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ തുക ലഭിക്കുന്നുണ്ട്. ഒരേക്കറില്‍നിന്ന് 2200 കിലോ വരെയാണ് നെല്ലെടുക്കുന്നത്. ഈ ലോണിന്റെ പലിശ സര്‍ക്കാരാണ് അടയ്ക്കുന്നത്. കഴിഞ്ഞ നവംബര്‍ അവസാനം മുതലാണ് നെല്ലെടുപ്പ് തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കൃഷി അസിസ്റ്റന്റ് വി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…