ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തി വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനിടെ 60,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമടഞ്ഞവര്‍ 1647 ആയി. വെളളിയാഴ്ച പുറത്തുവന്ന കണക്കിനെക്കാള്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവുണ്ടായത് ആശ്വാസകരമാണ്. 97,743 ആണ് രോഗമുക്തരായവരുടെ എണ്ണം. മൂന്ന് കോടിയ്ക്കടുത്ത് ജനങ്ങള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 2.86 കോടി ആണ് രോഗമുക്തരായവരുടെ എണ്ണം.രാജ്യത്തെ രോഗമുക്തി നിരക്ക ഉയര്‍ന്ന് 96.16 ആയി. ആക്ടീവ് കേസ് ലോഡ് 7,60,019 ആണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളമാണ്11,361 കേസുകള്‍, രണ്ടാമത് മഹാരാഷ്ട്രയാണ് 9798, പിന്നില്‍ തമിഴ്‌നാട് 8633, ആന്ധ്രാ പ്രദേശില്‍ 6341 കേസുകളും കര്‍ണാടകയില്‍ 5783 കേസുകളും.മരണനിരക്കില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്(648), പിന്നിലായി തമിഴ്‌നാടും(287). ഇന്ത്യയില്‍ ഇതുവരെ 27.23 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനുകള്‍ എത്തിയതോടെ കൊവിഡ് രോഗം അകറ്റാന്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ടുപോയതാണ് രണ്ടാം തരംഗം ശക്തമാകാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…