തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്‌കൂളായ നെടുമ്പന യുപിഎസില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ പുനര്‍വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കി. സന്ദീപ് വിദ്യാഭ്യാസവകുപ്പിനു സമര്‍പ്പിച്ച വിശദീകരണത്തില്‍ കൊലപാതക കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ചുമത്തിയ കുറ്റാരോപണം പൂര്‍ണമായും അംഗീകരിക്കുകയാണ് സന്ദീപ് ചെയ്തത്.സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് വകുപ്പിന്റെ അന്വേഷണത്തില്‍ വിലയിരുത്തിയത്. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. കാരണം കാണിക്കല്‍ നോട്ടിസിനു പരസ്പര വിരുദ്ധമായ മറുപടികളാണ് സന്ദീപ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…