പാലോട്: മലമാരി ലക്ഷംവീട് കോളനിയിലേക്ക് സുഗമമായ വഴി ഒരുക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരിയായ മോളിയും സഹോദരന്‍ ജോയിയും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിത കാല സത്യഗ്രഹം തുടങ്ങി. ദലിത് സാഹോദര്യ സമിതി സംസ്ഥാന പ്രസിഡന്റ് ശശി ചേരമന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഒമ്ബതാം വാര്‍ഡില്‍ മലമാരി ലക്ഷം വീട്ടില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരിയായ മോളിയും നാട്ടുകാരും വഴിക്കുവേണ്ടി പഞ്ചായത്തിന്റെ കനിവ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. 36 കുടുംബങ്ങളാണ് കോളനിയിലുള്ളത്. പോളിയോ ബാധിച്ച് കൈയും കാലും തളര്‍ന്ന നാല്‍പതുകാരി മോളിക്ക് പുറത്തുപോകണമെങ്കില്‍ ഇരുന്നൂറ് മീറ്റര്‍ ദൂരമുള്ള ഇടുങ്ങിയ വഴിയിലൂടെ രണ്ടുപേര്‍ ചുമന്നുകൊണ്ട് പോകണം. വാഹനം കടന്നുവരത്തക്കരീതിയില്‍ വഴി നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ചടങ്ങില്‍ ദലിത് സാഹോദര്യ സമിതി സെക്രട്ടറി വിമല്‍ രാജ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുരേഷ് സമരസ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…