വിവാഹ സീസണുകള്‍ അടുക്കുന്നതോടെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി സ്വര്‍ണ വില താഴേക്ക് നീങ്ങി തുടങ്ങി.ഓഗസ്റ്റ് മാസത്തില്‍ ആദ്യ ദിവസം ഉയര്‍ന്ന് നിന്ന ശേഷം സ്വര്‍ണ വില ഇറങ്ങിയത് വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. കേരളത്തില്‍ ചൊവ്വാഴ്ചത്തെ സ്വര്‍ണ വില നേരിയ ആശ്വാസം നല്‍കും.പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. 44,040 രൂപയാണ് ഒരു പവന് കേരള വിപണിയിലെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,505 രൂപ നല്‍കണം. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച വില ഇടിഞ്ഞത്. ശനിയാഴ്ചയാണ് സ്വര്‍ണ വില അവസാനമായി മാറ്റം വന്നത്. പവന് 160 രൂപ വര്‍ധിച്ച് 44,120 രൂപയായിരുന്ന വില. തിങ്കളാഴ്ച വരെ ഇതേ വിലയാണ് തുടര്‍ന്നത്.അമേരിക്കയില്‍ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനിരിക്കുന്നതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില വില സ്ഥിരതയില്ലാത്ത അവസ്ഥയിലാണ്. കൂടുതല്‍ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടോ എന്ന കാര്യം ജൂലായിലെ പണപ്പെരുപ്പ ഡാറ്റയിലൂടെ വ്യക്തമാകും. ഡോളര്‍ ശക്തമാകുന്നതോടെ ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായി. 0.20 ശതമാനം ഇടിവോടെ 1,932.95 ഡോളര്‍ ആണ് ഔണ്‍സ് സ്വര്‍ണത്തിന് വില.വില കുറയുന്ന ഘട്ടത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ വിലയില്‍ പറ്റിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്വര്‍ണത്തിന്റെ വില ദിവസന്തോറും വ്യത്യാസപ്പെടുന്നതിനാല്‍ എപ്പോഴും സ്വര്‍ണ വില ക്രോസ്-ചെക്ക് ചെയ്യണം. 22 കാരറ്റ് അല്ലെങ്കില്‍ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണമാണോ വാങ്ങുന്നത് എന്നതിനെ ആശ്രയിച്ചാണ് സ്വര്‍ണ വില ബാധകമാവുക. വാങ്ങുന്നവര്‍ നിലവിലുള്ള വിലയും സ്വര്‍ണാഭരണങ്ങളുടെ തൂക്കവും താരതമ്യം ചെയ്യണം.സ്വര്‍ണം വാങ്ങുന്നവര്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയോ യുപിഐ ഉപയോഗിച്ചോ പണമടയ്ക്കണം. സ്വര്‍ണം വാങ്ങിയതിന്റെ ഇന്‍വോയ്‌സ് ഉറപ്പാക്കുകയും വേണം. വാങ്ങുന്ന ഘട്ടത്തില്‍ തന്നെ സ്വര്‍ണത്തിന്റെ റീസെല്ലിംഗ് വിലയും ജുവലറിയുടെ ബൈ-ബാക്ക് പോളിസിയും പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കണം. ചില ജുവലറികള്‍ സ്വര്‍ണ വിലയില്‍ നിന്ന് നിശ്ചിത ശതമാനം കുറച്ചാണ് സ്വര്‍ണം തിരികെ എടുക്കുന്നത്. ഇക്കാര്യങ്ങളില്‍ പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിശ്വസനീയമായ ജുവലറികളെ തിരഞ്ഞെടുക്കാം.
ഓഗസ്റ്റ് മാസത്തില്‍ നിലവിലെ വിലയേക്കാള്‍ കുറയാനുള്ള സാധ്യത കാണുന്നുണ്ട്. വ്യാഴാഴ്ച പുറത്ത് വരുന്ന യുഎസ് ഉപഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതാണ്. ജൂലായിലെ പണപ്പെരുപ്പം വര്‍ധിക്കുകയാണെങ്കില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഫെഡ് യോഗത്തില്‍ നിരക്ക് വര്‍ധനവിനുള്ള സാധ്യതകള്‍ ശക്തമാകും. ഇത് ഡോളറിനെയും ബോണ്ട് യീല്‍ഡും വര്‍ദ്ധിപ്പിക്കുകയും വരാനിരിക്കുന്ന ആഴ്ചയില്‍ സ്വര്‍ണ വില കുറയുന്നതിനും കാരണമാകും.ഇന്ത്യയില്‍ ചെന്നൈയിലാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ചെന്നൈയില്‍ പവന് 120 രൂപ കുറഞ്ഞ് 44,320 രൂപയാണ് ഒരു പവന്റെ വില. മുംബൈയില്‍ 80 രൂപ കുറഞ്ഞ് 44,040 രൂപയും ഡല്‍ഹിയില്‍ 80 രൂപ കുറഞ്ഞ 44,160 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…