ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനവും ഇന്ത്യയ്ക്ക് കുതിപ്പ് തന്നെ. വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സ്. ഇന്ത്യയുടെ കൗമാരതാരം അനാഹത് സിങിനൊപ്പം മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ അഭയ് സിങുമുണ്ടായിരുന്നു.15കാരിയാണ് അനാഹത്. മിക്സഡ് ഡബിള്‍സ് സെമിയില്‍ മലേഷ്യയോട് 1-2ന് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ (11-8, 2-11, 9-11).സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു സഖ്യം മെഡലുറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പല്‍ സന്ധു സഖ്യമാണ് ഫൈനലിലെത്തിയത്.ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിനെ 2-1ന് തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്.ഹോങ്കോങ്ങിന്റെ ലീ യ കി-വോങ് ചി ഹിം എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയോട് പരാജയപ്പെട്ടത്. 38 മിനിറ്റില്‍ 7-11, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.ഇന്ത്യ പൊരുതിയെങ്കിലും ആദ്യ ഗെയിം ഹോങ്കോങ് സ്വന്തമാക്കുകയായിരുന്നു. 5-8ന് പിറകില്‍ നിന്ന ശേഷം തിരിച്ചുവന്ന് സ്‌കോര്‍ 7-8 വരെയാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നെങ്കിലും ഹോങ്കോങ് താരങ്ങള്‍ ഓപ്പണിങ് ഗെയിം പിടിച്ചെടുത്തു. അടുത്ത രണ്ട് ഗെയിമുകളും നേടാന്‍ ഇന്ത്യ പിന്നീട് പൊരുതിക്കളിച്ചു. സമനിലയാവുമെന്ന് തോന്നിച്ച അവസാനത്തെ ഗെയിം സന്ധുവിന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യ സ്വന്തമാക്കുകയും ഫൈനലിലേക്ക് എത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ

ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പ…