ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്.പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ തോറ്റതിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്.നേരത്തെ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് സ്വര്‍ണം ഉറപ്പിച്ചത്.കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്സ്യൂള്‍: സന്ദീപ് വാര്യര്‍
ഗെയിംസില്‍ ആറെണ്ണം ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലും മിക്സഡ് ഡബിള്‍സിലും ഇക്വേസ്ട്രിയനിലും ഓരോന്ന് വീതവുമാണ് മറ്റ് സ്വര്‍ണം. പത്ത് സ്വര്‍ണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 36ല്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ

ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പ…