Home Kannur അക്വേറിയം മറിഞ്ഞ് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

അക്വേറിയം മറിഞ്ഞ് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

8
0

അ​ക്വേ​റി​യം മ​റി​ഞ്ഞ് വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കണ്ണൂര്‍: അക്വേറിയം ശരീരത്തിലേക്ക് മറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ മാട്ടൂല്‍ കക്കാടന്‍ചാലില്‍ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന്‍ മാസിന്‍ ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളിലെ മേശയിലിരുന്ന അക്വേറിയത്തില്‍ കുട്ടി പിടിച്ചു വലിക്കുകയായിരുന്നു. ഇതോടെ അക്വേറിയം മാസിന്റെ ശരീരത്തിലേക്ക് വീണു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here