കണ്ണൂര്‍: യുവജനങ്ങളുടെ നട്ടെല്ല് തകര്‍ക്കുന്ന സൈന്യത്തെ സംഘപരിവാര്‍ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥിനെതിരെയും ഇ ഡി യെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് കൊണ്ട് ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന മോദിയുടെ രാഷ്ട്രീയ ഫാസിസ്റ്റിനെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രോഷാഗ്‌നി പരിപാടി സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ്, വി. പി അബ്ദുല്‍ റഷീദ്,ജില്ലാ ഭാരവാഹിളായ വി രാഹുല്‍, ദിലീപ് മാത്യു,സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട തുടങ്ങിയവര്‍ നേതൃത്വം നല്‍കി








