Home Local newss അച്ചനള കോളനിയില്‍ അതിദാരിദ്ര്യ സര്‍വേ

അച്ചനള കോളനിയില്‍ അതിദാരിദ്ര്യ സര്‍വേ

3
0


പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്തിലെ ഉള്‍വനത്തിലെ അച്ചനള കോളനിയില്‍ അതിദാരിദ്ര്യ സര്‍വേ നടത്തി.പ്രാക്തനഗോത്ര വിഭാഗമായ ചോലനായ്ക്കരുടെ ഇടയിലാണ് സര്‍വേ നടപടികളുടെ ഭാഗമായി അധികൃതര്‍ സന്ദര്‍ശനം നടത്തിയത്. കാളികാവ് ബിഡിഒ കേശവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉള്‍വനത്തിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ അനീഷ് കവളമുക്കട്ട, അബ്ദുള്‍ ഹമീദ് ലബ്ബ, വാര്‍ഡംഗംങ്ങളായ വി.കെ ബാലസുബ്രഹ്മണ്യന്‍, വിഷ്ണു നറുക്കില്‍, നാസര്‍ബാന്‍, നിഷാദ് പോട്ടേങ്ങല്‍,ഹൗസിംഗ് ഓഫീസര്‍ ജയന്‍, വിഇഒ ശരത് എന്നിവരും സര്‍വേയുടെ ചുമതല വഹിക്കുന്ന അധ്യാപകരായവി.സുജിത്ത്, കെ.സാജന്‍, ജോബി ജോര്‍ജ് തുടങ്ങിയവരും മറ്റു ജീവനക്കാരും അടങ്ങുന്ന സംഘം പങ്കെടുത്തു. അളകളിലും വനത്തിനകത്ത് വിവിധ സ്ഥലങ്ങളിലും ഷെഡ് കെട്ടി താമസിക്കുന്ന ചോലനായ്ക്ക വിഭാഗം ഇടക്കിടെ താമസ സ്ഥലം മാറുന്ന രീതിയുള്ളതിനാല്‍ വിവിധയിടങ്ങളില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. എട്ടു കുടുംബങ്ങളിലായി 18 പേരാണ് കോളനിയിലുള്ളത്. നാലര കിലോമീറ്ററോളം കൊടുംവനത്തിനകത്ത് അതീവ ദുര്‍ഘടപാതയില്‍ സഞ്ചരിച്ചാണ് സംഘം അച്ചനളയിലെത്തിയത്.കോളനിവാസികള്‍ ടികെ കോളനിയില്‍ എത്തുന്‌പോള്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ പറഞ്ഞു. സന്ദര്‍ശനങ്ങളില്‍ ആരോഗ്യവകുപ്പ് കൂടെ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ വരാതിരുന്നതും ബിഡിഒ ഉള്‍പ്പെടെ സംഘത്തിലുണ്ടായിട്ടും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വരാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സംഘങ്ങളുടെ സുരക്ഷക്കായി പൂക്കോട്ടുംപാടം എസ്‌ഐ ഖാലിദിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍, ബിഎഫ്ഒ ഷാജിയുടെ നേതൃത്വത്തില്‍ വനപാലകര്‍ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here