Home Uncategorized അഞ്ച് കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ബിജെപി

അഞ്ച് കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ബിജെപി

1
0

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദിവസേന അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുന്ന ഒരു കോടി പാര്‍ട്ടി അംഗങ്ങളെ കണ്ടെത്താന്‍ ബിജെപി നേതൃത്വം സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊവിഡ്19 പകര്‍ച്ചവ്യാധി തടഞ്ഞ് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിലാണ് ദേശീയ ഭാരവാഹികളുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. അടച്ചുപൂട്ടല്‍ കാലയളവില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു കോടി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനാണ് നദ്ദ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ തന്നെ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഇവര്‍ക്ക് ചുമതല നല്‍കാനാണ് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here