Home Breaking News ‘അണ്ണാമലൈയ്ക്ക് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’; ഗായത്രി രഘുറാം ബിജെപി വിട്ടു

‘അണ്ണാമലൈയ്ക്ക് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’; ഗായത്രി രഘുറാം ബിജെപി വിട്ടു

1
0

ചെന്നൈ : നടിയും ബിജെപി നേതാവുമായ ഗായത്രി രഘുറാം പാര്ട്ടി വിട്ടു. പാര്ട്ടിക്കുള്ളില് സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് രാജിക്ക് പിന്നിലെന്ന് ഗായത്രി വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് ഗായത്രി രാജിക്കാര്യം അറിയിച്ചത്. സംസ്ഥാന പാര്ട്ടി അധ്യക്ഷന് അണ്ണാമലൈയുടെ നേതൃത്വത്തില് സ്ത്രീകള് സുരക്ഷിതരല്ലെന്നും ഗായത്രി വ്യക്തമാക്കി.പാര്ട്ടിയുടെ കള്ച്ചറല് വിംഗിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈയടുത്ത് അണ്ണാമലൈ സസ്‌പെന്ഡ് ചെയ്തിരുന്നു. പാര്ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില് പരസ്യ പ്രതികരണം നടത്തിയതിനെ തുടര്ന്നായിരുന്നു നടപടി. ആറു മാസത്തേക്കായിരുന്നു സസ്‌പെന്ഷന്.

LEAVE A REPLY

Please enter your comment!
Please enter your name here