മാനന്തവാടി : രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ ഒരു പങ്കുമില്ലാത്തവര്‍ ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മാനന്തവാടി പഴശ്ശികുടീരത്തില്‍ നടന്ന ഇരുനൂറ്റിപ്പതിനേഴാമത് പഴശ്ശിദിനാചരണവും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.അവര്‍ക്ക് പഴശ്ശിയെ പോലെയുള്ള ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിന്റെ മൂല്യം പകര്‍ന്നുകൊടുക്കേണ്ടത് ആവശ്യകതയാണ്. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായ ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസമാണ് കേരളവര്‍മ പഴശ്ശിരാജ— മന്ത്രി പറഞ്ഞു.ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായി. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി, സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോയ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, പഴശ്ശി കോവിലകം ട്രസ്റ്റി രവിവര്‍മ രാജ , നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വിപിന്‍ വേണുഗോപാല്‍, പി വി ജോര്‍ജ്, സിന്ധു സെബാസ്റ്റ്യന്‍, ജേക്കബ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ആസിഫ്, പുരാവസ്തുവകുപ്പ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ് ജയ്കുമാര്‍, പുരാവസ്തുവകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ്, പുരാവസ്തുവകുപ്പ് ആര്‍ട്ടിസ്റ്റ് കെ എസ് ജീവാമോള്‍ എന്നിവര്‍ പങ്കെടുത്തു.ചരിത്രസെമിനാറില്‍ ‘വാമൊഴി ചരിത്രവും പഴശ്ശി നാട്ടോര്‍മകളും’ എന്ന വിഷയത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. പി പി അബ്ദുള്‍ റസാക്കും ‘പഴശ്ശി: ഓര്‍മ ചരിത്രം പ്രയോഗം’ എന്ന വിഷയത്തില്‍ മലയാളം സര്‍വകലാശാല സംസ്‌കാര പൈതൃക പഠന വിഭാഗം തലവന്‍ ഡോ. കെ എം ഭരതനും പ്രബന്ധം അവതരിപ്പിച്ചു. ഒ കെ ജോണി മോഡറേറ്ററായി.




