
കൊല്ലം: അഷ്ടമുടി കായലിലെ നിയമവിരുദ്ധമായ ചീനവലകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നടത്തിയ പ്രതിഷേധം കടലോളം ഇരമ്പി. അഖില കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തേവളളി ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ കായല്‍പ്രതിഷേധ മാര്‍ച്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. അഷ്ടമുടി, പത്താംകല്ല്, ചവറ, കരുനാഗപ്പളളി, പെരുങ്ങാലം എന്നീ ഭാഗങ്ങളില്‍ കായലിന്റെ മധ്യഭാഗത്തുളള ചാലുകളില്‍ സ്ഥാപിച്ച ചീനവലകളുടെ മരതൂണുകളില്‍ മത്സ്യബന്ധനവളളങ്ങള്‍ ഇടിച്ച് അപകടമുണ്ടാകുന്നു. ഇത് മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. കരയില്‍ നിന്ന് കിലോമീറ്ററോളം മുളകഴകള്‍ ഉറപ്പിച്ച് കായലിനു കുറുകെ ഇലക്ട്രിക് വയറുകള്‍ വലിച്ച് കായല്‍ കൈയേറ്റങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. പവര്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് വെളിച്ചം കണ്ട് ഈയലുകളെ പോലെ എത്തുന്ന ചെറുമത്സ്യങ്ങള്‍ ഇത്തരം പറ്റുകണ്ണി വലകളില്‍ കുടുങ്ങുന്നത് ഇവര്‍ നശിപ്പിച്ചുകളയുകയാണ്.ഇത് മത്സ്യവംശനശീകരണത്തിനും തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കുന്നതിനും സാഹചര്യം സൃഷ്ടിക്കും. ഇത്തരം ചീനവലകള്‍ സംരക്ഷിക്കുന്ന ഫിഷറീസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഫ്രാന്‍സിസ് ജെ. നെറ്റോ മുന്നറിയിപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ തോട്ടുവാല്‍ അധ്യക്ഷത വഹിച്ചു. കടവൂര്‍ ജോസഫ്, കല്ലട സോളമന്‍, പ്രാക്കുളം പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കടവൂര്‍ സെന്റ് കാസ്മീര്‍ പളളിക്ക് സമീപം ബോട്ട് ജെട്ടിയില്‍ നിന്നും രാവിലെ 10.30 ന് ആരംഭിച്ച മാര്‍ച്ച് തേവളളി ഫിഷറീസ് ഓഫീസിലേക്ക് ചെറുവളളങ്ങളില്‍ യൂണിയന്‍ പതാകയുമേന്തിയാണ് പ്രതിഷേധിച്ചത്. കടവൂര്‍ ജോസഫ്, റോമന്‍ തോബിയാസ്, ജോസ് വിന്‍സന്റ്, റോബിന്‍ വിന്‍സന്റ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











