ന്യൂദല്‍ഹി: അഞ്ച് ദിവസം മുന്‍പ് ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് വീണ ഇന്ത്യന്‍ രൂപ വീണ്ടും ഡോളറിനെതിരായ ചെറുത്തുനില്‍പ് തുടരുന്നു.തിങ്കളാഴ്ചത്തെ കണക്കെടുത്താല്‍ ഒരു ഡോളറിന് 79.79 രൂപയാണ്. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരമെന്ന് ചില സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു.2022 തുടക്കം മുതല്‍ ഇതുവരെ ഏഴ് ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് രൂപയ്ക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നത്. മുന്‍പൊരിക്കല്‍ 2008ല്‍ ആഗോള സാമ്ബത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രൂപ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിച്ചു.അപാരമായ അതിജീവനശേഷിയാണ് ഇപ്പോഴും രൂപ പ്രകടിപ്പിക്കുന്നത്. ഡോളറിനെതിരെ മാത്രമേ ഇപ്പോള്‍ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നുള്ളൂ എന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. എന്നാല്‍ ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്‌ബോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. അതായത് ഡോളറിന്റെ ഈ ശക്തിപ്പെടല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്മേലുള്ള പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ഉണ്ടായതാണ്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും രൂപ ഇതിനെ അതിജീവിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. പണപ്പെരുപ്പ് അധികം ബാധിക്കാത്ത ജര്‍മ്മനി പോലും പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു.മറ്റ് രാഷ്ട്രങ്ങള്‍ അവരുടെ കറന്‍സിയുടെ പലിശ നിരക്ക് വല്ലാതെ ഉയര്‍ത്തിയെങ്കിലും അതിന് സമാനമായ തോതില്‍ ഇന്ത്യ രൂപയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. അതിനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ട്. മെച്ചപ്പെട്ട മണ്‍സൂണും അസംസ്‌കൃത എണ്ണ വില ഉയരാതിരിക്കുന്നതും ഇന്ത്യയുടെയും രൂപയുടെയും പ്രതീക്ഷകളാണ്.
Home Breaking News അപാരമീ രൂപ; സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരം; ഭയപ്പെടേണ്ടെന്ന് അനന്ത നാഗേശ്വരന്‍





