Home Breaking News അഫ്ഗാനില്‍ താലിബാന്‍ വിരുദ്ധ സേനയുടെ പടയോട്ടം; മൂന്ന് ജില്ലകള്‍ തിരികെ പിടിച്ചു, 60ലധികം താലിബാന്‍ പ്രവര്‍ത്തകരെ...

അഫ്ഗാനില്‍ താലിബാന്‍ വിരുദ്ധ സേനയുടെ പടയോട്ടം; മൂന്ന് ജില്ലകള്‍ തിരികെ പിടിച്ചു, 60ലധികം താലിബാന്‍ പ്രവര്‍ത്തകരെ വധിച്ചു

2
0

കാബൂള്‍: താലിബാനെതിരെ ശക്തമായ പോരാട്ടം തുടരുന്ന അഫ്ഗാനിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ താലിബാന്‍ വിരുദ്ധസേനയ്ക്ക് വിജയം. ബാനു, പോള്‍-ഇ-ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളിലാണ് താലിബാന് തിരിച്ചടിയേറ്റത്. ശക്തമായ പോരാട്ടത്തില്‍ 60ലധികം താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

താലിബാന്‍ ഭീകരരും താലിബാന്‍ വിരുദ്ധസേനയും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താലിബാന്‍ വിരുദ്ധ സേന ബാനുവും പോള്‍ -ഇ-ഹസറും പിടിച്ചതായും ദേ സലാഹിലേക്ക് നീങ്ങിയതായും മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന ബ്രിട്ടണ്‍ കേന്ദ്രമായുളള അന്താരാഷ്ട്ര മാദ്ധ്യമത്തിന്റെ ലേഖകനുമായ താജുദേന്‍ സോറൗഷ് അറിയിച്ചു. ഇതിനുപിന്നാലെയാണ് ദേ സലാഹ് ജില്ല ഇവര്‍ പിടിച്ചെടുത്തത്.
സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിനും താലിബാനെതിരായ പോരാട്ടങ്ങളുടെ സമയത്തും പ്രശസ്തനായ അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തില്‍ ഹിന്ദു കുഷ് മലനിരയിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ ശക്തമായ പോരാട്ടം നടന്നിരുന്നു. താലിബാനെതിരായ പോരാട്ടത്തില്‍ 2001ല്‍ അഹ്മദ് ഷാ മസൂദ് കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമ്റുളള സലെഹ് താന്‍ അഫ്ഗാന്റെ പ്രസിഡന്റാണെന്ന് പ്രഖ്യാപിച്ച് താലിബാനെതിരെ പോരാട്ടം നടത്തുന്നത് പഞ്ച്ഷീര്‍ താഴ്വരയില്‍ നിന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here