Home Breaking News അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്ക്കണം; മുല്ലപ്പള്ളി

അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്ക്കണം; മുല്ലപ്പള്ളി

7
0

കോഴിക്കോട്: അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്നാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങൾ താൻ എടുത്തുവെന്ന് അറിയിച്ച് ഫയലിൽ ഒപ്പ് വെച്ച ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കർ. മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ് ഇത്. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം.

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. ശിവശങ്കർ രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗിയെന്നും ചെന്നിത്തല പറഞ്ഞു. ഇനി അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here