Home Breaking News അമര്‍നാഥിലെ മേഘവിസ്‌ഫോടനം

അമര്‍നാഥിലെ മേഘവിസ്‌ഫോടനം

1
0

ഡല്‍ഹി: അമര്‍നാഥ് പ്രളയത്തില്‍ മരണം പതിനാറായി. കാണാതായ 41 തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്തിയതായി സിആര്‍പിഎഫ് അറിയിച്ചു.തീര്‍ത്ഥ യാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുനരാംരഭിക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രളയമുണ്ടായ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം തെരച്ചില്‍ നടക്കുന്നത്. കാണാതായ തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വ്യോമ മാര്‍ഗം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 35 പേര്‍ ഇന്ന് ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here