നാടിനെ നടുക്കിയ വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രശ്‌നമായി. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പൊലീസ് പറഞ്ഞു.
അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റബോധമില്ലാതെയാണ് അഫാന്‍ മറുപടി നല്‍കിയത്. എല്ലാം തകര്‍ത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിന്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ മറുപടി നല്‍കിയത്.കേസിലെ കുറ്റപത്രം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കൊലയില്‍ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പൊലീസ് തള്ളി.
വെഞ്ഞാറമൂട് കേസില്‍ അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പോലീസ്. അഫാന്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന മാതാവ് ഷെമിയുടെ മൊഴി പൊലീസിന് നേട്ടമായി. ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമി ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ വെഞ്ഞാറമൂട്ടിലെ കുറ്റിമൂട്ടിലെ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…