അരികൊമ്പന്‍ ദൗത്യം ഈസ്റ്റിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകര്‍പ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ നിലവില്‍ വനംവകുപ്പിന്റെ കൈവശമില്ല. ആസാമില്‍ നിന്നും റേഡിയോ കോളര്‍ എത്താന്‍ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടണ്ടെന്നും ധാരണയായി. ( arikomban capturing after easter )അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും ഹൈക്കോടതി പറഞ്ഞു. പറമ്പികുളത്തേക്ക് മാറ്റാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് അരിക്കൊമ്പന്‍ വിഷയം പരിഗണിച്ചത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഈ ഘട്ടത്തില്‍ എന്തുകൊണ്ട് പറമ്പിക്കുളത്തേക്ക് എന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്നും വെള്ളവും ഭക്ഷണവും സുലഭമാണെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ മറുപടി. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കുമെന്നും എറെ സമയം എടുക്കില്ലേ എന്നും കോടതി സംശയം ഉന്നയിച്ചു. ആറു മണിക്കൂര്‍ മതിയാകുമെന്ന് വിദഗ്ദ സമിതി അറിയിച്ചു. ആനയെ പിടികൂടുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷം വേണ്ടെന്നും പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കലോ സെല്‍ഫി എടുത്തോ ആഘോഷം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവ് ഉടന്‍ ഉണ്ടാകും.





