പുനലൂര്‍: സംസ്ഥാനത്ത് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പുനലൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി പട്ടയത്തിന്റെ ഡാഷ് ബോര്‍ഡ് അടിയന്തരമായി തയാറാക്കുകയാണ്. പട്ടയം ലഭിക്കുന്നതിന് കിട്ടിയിട്ടുള്ള അപേക്ഷകള്‍, അത് തീര്‍പ്പാക്കാന്‍ കഴിയാത്തതിനുള്ള കാരണം, പട്ടയം നല്‍കുന്നതിനു വേണ്ട നടപടികള്‍, ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റം തുടങ്ങിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുന്ന ഡാഷ് ബോര്‍ഡ് ആണ് തയാറാക്കുക. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പട്ടയവിതരണം നടത്താന്‍ ആകുമെന്നാണ് കരുതുന്നത്. റീസര്‍വേ ഡിജിറ്റലായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. തണ്ടപ്പേര്‍ ആധാറുമായി ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ആര്‍ക്കും അനര്‍ഹമായി ഭൂമി കൈവശം വയ്ക്കാന്‍ ആകാത്ത സ്ഥിതി ഉണ്ടാകും. പുനലൂര്‍ പേപ്പര്‍മില്ലുമായി ബന്ധപ്പെട്ട 777 പട്ടയങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ വിതരണംചെയ്യാന്‍ ആകും. പുനലൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ വിതരണം നടത്തുന്ന പുനലൂര്‍ പേപ്പര്‍മില്‍ പ്രദേശം മന്ത്രി സന്ദര്‍ശിച്ചു.സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ പരിപാടി നടത്തുമെന്നും മന്ത്രി പറഞ്ഞു. പി.എസ് സുപാല്‍ എംഎല്‍എ, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…