ഇടുക്കി: വണ്ടിപെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 മൊഴികളും അടങ്ങിയ 300 പേജ് കുറ്റപത്രമാണ് തൊടുപുഴ പോക്‌സോ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തന്നെ പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാനും പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനും സാധിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 30നാണ് ആറു വയസുകാരിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെതുടര്‍ന്ന് കുടുംബ സുഹൃത്ത് അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ഏതു സമയത്തും കയറിച്ചെല്ലാന്‍ അര്‍ജുന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും ഇത് മുതലാക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…