ടേക് ഭീമനായ ഗൂഗിള്‍ ജപ്പാനില്‍ ഉരുളക്കിഴങ്ങുകൊണ്ടുള്ള ചിപ്‌സ് വിതരണം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സല്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയുടെ ലോഞ്ചിന് മുന്‍പായാണ് ജപ്പാനില്‍ ഗൂഗിളിന്റെ ഉരുളകിഴങ്ങ് ചിപ്‌സ് കച്ചവടം എന്നാണ് റിപ്പോര്‍ട്ട്. പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയെ അഗസ്റ്റിലാണ് ഗൂഗിള്‍ ആഗോള വിപണയില്‍ അവതരിപ്പിച്ചത്.ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ടെന്‍സര്‍ (Tensor) എന്ന് പേരുള്ള ചിപ്പാണ് പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത്. പിക്സല്‍ 6 സ്വന്തം ചിപ്പു
മായാണ് ഉടന്‍ ജപ്പാനില്‍ വിപിനയ്‌ക്കെത്തുക എന്ന് ഉപഭോക്താക്കളെ അറിയിക്കാനാണ് ഗൂഗിള്‍ ‘ഉരുളകിഴങ്ങ് ചിപ്‌സ്’ പരസ്യ കാമ്പയിനുമായെത്തിയിരിക്കുന്നതെന്നാണ് സൂചന.10,000 യൂണിറ്റോളം പൊട്ടാറ്റോ ചിപ്‌സ് ‘ഗൂഗിള്‍ ഒറിജിനല്‍ ചിപ്‌സ്’ (യഥാര്‍ത്ഥ ഗൂഗിള്‍ ചിപ്‌സ്) എന്ന ബ്രാന്‍ഡിംഗ് സഹിതമാണ് ഗൂഗിള്‍ ജപ്പാനില്‍ വിതരണം ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം ഒരു വെബ്‌സൈറ്റും ടിവി പരസ്യവും വ്യത്യസ്ത നിറങ്ങളിലുള്ള പായ്ക്കറ്റുകളില്‍ തയ്യാറാക്കിയ പൊട്ടറ്റോ ചിപ്‌സ് വിതരണത്തിനായി ഗൂഗിള്‍ ജപ്പാനില്‍ ഒരുക്കിയിട്ടുണ്ട്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











