ഗുവാഹത്തി: അസമില്‍ ഗുവാഹത്തിയിലെ ബോറഗാവിനടുത്തുള്ള നിസാര്‍പൂരില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു.മരിച്ചവരെല്ലാം കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. മണ്ണിടിച്ചിലില്‍ പെട്ട വീട്ടില്‍ നാല് തൊഴിലാളികളാണ് താമസിക്കുന്നതെന്നും രാത്രി ഉറങ്ങി കിടക്കുന്നതിനിടെ അപകടമുണ്ടായത് അവര്‍ അറിഞ്ഞുകാണില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. രക്ഷാസംഘം സ്ഥലത്തെത്തി ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അപകടത്തില്‍ മരിച്ച നാലില്‍ മൂന്ന് പേര്‍ ധുബ്രി സ്വദേശികളും ഒരാള്‍ കൊക്രജാര്‍ സ്വദേശിയുമാണ്. നാല് പേരും വാടക വീടെടുത്ത് കെട്ടിട നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ നന്ദിനി കകാട്ടി പറഞ്ഞു.തിങ്കളാഴ്ച രാത്രി മുതല്‍ അസമില്‍ കനത്ത മഴ തുടരുകയാണ്. ഗുവാഹത്തിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ ഗുവാഹത്തിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് അസമിലും മേഘാലയയിലും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയുപ്പുള്ളതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട




