Home Kottayam ആദ്യമെത്തിയ പ്രവാസികള്‍ ഇന്ന് ക്വാറന്റയിന്‍ പൂര്‍ത്തിയാക്കും

ആദ്യമെത്തിയ പ്രവാസികള്‍ ഇന്ന് ക്വാറന്റയിന്‍ പൂര്‍ത്തിയാക്കും

2
0

കോട്ടയം: ലോക് ഡൗണ്‍ നിലവില്‍ വന്നശേഷം വിദേശ രാജ്യങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ ആദ്യം എത്തിയ പ്രവാസികളുടെ സംഘം 14 ദിവസത്തെ ഹോം ക്വാറന്റയിന്‍ ഇന്ന് പൂര്‍ത്തിയാക്കും. മെയ് ഏഴിന് അബുദാബിയില്‍നിന്നും ദുബായില്‍നിന്നും 20 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജില്ലയില്‍ മടങ്ങിയെത്തിയത്.
ഇതില്‍ അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ എത്തി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ഈ മാസം 18ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേ കേന്ദ്രത്തില്‍ താമസിക്കുന്ന സഹയാത്രികരായിരുന്ന ഏഴു പേരുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇവര്‍ നാളെ വീടുകളിലേക്ക് മടങ്ങും. ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന കോട്ടയം ജില്ലക്കാരായ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഹോം ക്വാറന്റയിനിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത സാഹചര്യത്തില്‍ ഇവരെയും നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കും.
ദുബായ്-കൊച്ചി വിമാനത്തില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് എത്തിയിരുന്നത്. മെയ് നാല്, അഞ്ച് തീയതികളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 28 പേരെയും ക്വാറന്റയിനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here