Home Trivandrum ആനന്ദം തിരതല്ലി കവയത്രി

ആനന്ദം തിരതല്ലി കവയത്രി

1
0

മഹാമാരിയെ തോല്‍പിക്കുന്ന വരികള്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണ വേളയില്‍ വായിച്ചപ്പോള്‍, ഒമ്ബതാം ക്ലാസുകാരി അളകനന്ദയുടെ വീട്ടില്‍ ആനന്ദം വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു. കണിയാമ്ബറ്റ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ചീക്കല്ലൂര്‍ സ്വദേശിനിയുമായ കെ.എച്ച്. അളകനന്ദയുടെ ‘മഹാമാരി’ എന്ന കവിതയാണ് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വായിച്ചത്.കോവിഡ് കാലത്ത് വീട്ടിനുള്ളിലേക്ക് ചുരുങ്ങിയതോടെയാണ് കവിതയുടെ ലോകത്തേക്ക് കടക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള അക്ഷരം വൃക്ഷം പദ്ധതി ബയോളജി അധ്യാപിക ശ്രദ്ധയില്‍പെടുത്തി. നിര്‍ബന്ധത്തിനു വഴങ്ങിയാണ് മത്സരത്തിലേക്കായി കവിത എഴുതി അയക്കുന്നത്. കവിത ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. കവിത ബജറ്റ് അവതരണവേളയില്‍ ആമുഖമായി വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.”ഒരു പ്രോട്ടീന്‍ പാളിക്കുള്ളില്‍നിന്ന് നീ ലോക യുദ്ധം പ്രഖ്യാപിച്ചപ്പോള്‍” എന്ന് തുടങ്ങുന്ന കവിതയാണ് വായിച്ചത്. പിന്നാലെ അനുമോദനങ്ങളുമായി വീട്ടിലേക്ക് അധ്യാപകരുടെയും സഹപാഠികളുടെയും വിളികളെത്തി. വയനാട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് ജീവനക്കാരനായ ചീക്കല്ലൂര്‍ കുന്നത്ത് ഹരിഹര!!െന്റയും ഫിഷറീസ് വകുപ്പ് ജീവനക്കാരി ജ്യോത്സനയുടെയും മകളാണ്. ഏഴാം ക്ലാസ് വിദ്യാര്‍ഥി യദുനന്ദനാണ് സഹോദരന്‍. ബജറ്റില്‍ മന്ത്രി കവിത വായിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അഭിമാനം തോന്നുന്നതായും അളകനന്ദ പറഞ്ഞു. എഴുത്തുകാരനായ പിതാവുതന്നെയാണ് മകളെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചത്. നൃത്തത്തിലും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here