
മൂലമറ്റം : ആരവങ്ങളില്ലാതെ രാത്രിയില്‍ ഫയര്‍ സ്റ്റേഷനില്‍ ആകസ്മികമായി എത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ജീവനക്കാര്‍ക്ക് അത്ഭുതം. മൂലമറ്റം അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ഓഫീസര്‍മാരായ ബിജു സുരേഷ്, എം വി മനോജ്, ജെയിംസ് പുന്നന്‍, ഷിന്റോ ജോസ്, ജിനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വ രാത്രി മന്ത്രിയെ സ്വീകരിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ മന്ത്രി ആരായുകയും സര്‍ക്കാരില്‍നിന്നുള്ള സഹായവും ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്തു. കെഎസ്ഇബിയുടെ പഴയ ഗ്യാരേജിലാണ് താല്‍ക്കാലികമായി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ ചോരുന്നതും കഠിനചൂടില്‍ ടിന്‍ ഷീറ്റ് മേല്‍ക്കൂരയില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയും ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു.മന്ത്രി ഉടന്‍തന്നെ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യയുമായി ഫോണില്‍ വിളിക്കുകയും അത്യാധുനിക വാഹനമായ എമര്‍ജന്‍സി റെസ്‌ക്യു വാഹനം മൂലമറ്റത്ത് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2014ല്‍ റോഷി എംഎല്‍എ ആയിരിക്കെയാണ് മൂലമറ്റത്ത് അഗ്‌നിരക്ഷാനിലയം ആരംഭിച്ചത്. പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാരില്‍നിന്ന് അനുവദിപ്പിക്കുകയും ചെയ്തു. എന്നാല്‍, സ്ഥലം കൈമാറ്റത്തിലെ താമസംമൂലം തുക നഷ്ടമായിരുന്നു. സ്ഥലകൈമാറ്റം വേഗത്തിലാക്കി കെട്ടിടം പണിയുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











