Home Breaking News ‘ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയില്ല’; അവാര്‍ഡ് നിര്‍ണയത്തിനെതിരെ അടൂര്‍

‘ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയില്ല’; അവാര്‍ഡ് നിര്‍ണയത്തിനെതിരെ അടൂര്‍

3
0

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം പുരസ്‌കാര സമര്‍പ്പണച്ചടങ്ങും ‘ചെലവൂര്‍ വേണു ജീവിതം കാലം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്താണ് പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകള്‍ കണ്ട് പുരസ്‌കാരം നിര്‍ണയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകള്‍ അവരുടെ പട്ടികയില്‍ വരുന്നേയില്ല. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണെന്നും അടൂര്‍ പറഞ്ഞു.ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വികെ ജോസഫ് അധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here