ആലുവ: 50 ഓളം കുട്ടികളടങ്ങുന്ന 300 അംഗ നാടോടി സംഘം മാർക്കറ്റിനു സമീപംദേശീയപാതമേൽപ്പാലത്തിനടിയിൽ ക്യാമ്പ് ചെയ്യുന്നത് ആരോഗ്യ സുരക്ഷാ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ 4 ദിവസമായി ഇവിടെ 12 കുടുംബങ്ങളാണ് ഭക്ഷണം പാചകം ചെയ്തും വസ്ത്രങ്ങളലക്കിയും ഇവിടെ കഴിയുന്നത്.
കഴിഞ്ഞ ദിവസം സർവ്വ ശിക്ഷാ അഭിയാൻെറ നേതൃത്വത്തിൽ ആലുവ നഗരത്തിൽ നടത്തിയ സർവ്വെയിലാണ് 300 അംഗ സംഘത്തെ കണ്ടെത്തിയത്. തേൻ വിൽപനയും പൂ കച്ചവടവുമായെത്തിയ ഇവരുടെ ആണുങ്ങൾ സന്ധ്യയോടെയേ ഇവിടെ മടങ്ങിയെത്തൂ. കൈക്കുഞ്ഞ് മുതൽ 14 വയസുള്ള കുട്ടികൾ വരെയുണ്ട്.
ആലുവ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലോലിത ശിവദാസ്, കൗൺസിലർ മിനി ബൈജു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആർ എസ് സോണിയ ട്രെയിനർ സുനിൽ കുമാർ എന്നിവരുടെ സംഘം സ്ഥലം സന്ദർശിച്ചു. സംഘം തിരിഞ്ഞ് വൃത്തിഹീനമായ രീതിയിൽ ആഹാരം പാചകം ചെയ്യുന്നതും കുട്ടികൾ ഭക്ഷണം കഴിക്കുന്നതും നേരിൽ കണ്ടു.
ഇത്രയും പേരെ പുനരധിവസിപ്പിക്കാനുള്ള സൗകര്യം നഗരസഭയ്ക്ക് ഇല്ലെന്നും കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുവെന്നും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലോലിത പറഞ്ഞു. നാടോടി സംഘത്തിൻെറ സാന്നിധ്യം
ആലുവ പോലീസിനെ അറിയിച്ചതായി മിനി ബൈജു പറഞ്ഞു.
ആലുവ പോലീസിനെ അറിയിച്ചതായി മിനി ബൈജു പറഞ്ഞു.
കുട്ടികളുടെ രക്ഷിതാക്കളെ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം വിദ്യാലയങ്ങളിലിൽ പ്രവേശനം നൽകാൻ ശ്രമിക്കുമെന്ന് എസ് എസ് എ അധികൃതർ അറിയിച്ചു. ഔട്ട് ഓഫ് സ്കൂൾ ആദ്യഘട്ട സർവ്വെ എന്ന നിലയിലാണ് ആലുവയിൽ നാടോടി സംഘത്തെ കണ്ടെത്തിയത്. രണ്ടാംഘട്ട സർവ്വെ ജൂൺ 11 ന് ആരംഭിക്കും.
ഇവർ വ്യാപാരികൾക്കും ശല്യമാകുന്നുണ്ട് .നേരത്തെ ഇത്തരത്തിൽ ഇവിടെ എത്തിയ സംഘത്തെ മാസങ്ങൾക്ക് മുമ്പ് നഗരസഭ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചിരുന്നു.ഇവർകൂട്ടത്തോടെയെത്തി വ്യപാരസ്ഥാപനങ്ങളിൽഎത്തി’മൊത്തമായായിരിക്കുംസാധനങ്ങൾആവശ്യപ്പെടുക .പിന്നീട്വിലതർക്കിക്കും.സാധനങ്ങൾ വാങ്ങാൻ നൂറോ അമ്പതോ ന ൽ കിയാൽ തങ്ങൾനൽകിയത്അഞ്ഞൂറോഅതിലധികമാണെന്ന് പറഞ്ഞ് തർക്കിക്കും.ഓടിച്ചു വിട്ടാൽ പോകുകയുമില്ല. ഇത് മൂലം വ്യാപാരികളുടെ മറ്റ് കച്ചവടം തടസപ്പെടുകയും ചെയ്യും.









