ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം. നല്ല വശങ്ങള്‍ വരുമ്പോള്‍ ചീത്ത വശങ്ങളും വരുമെന്ന് ഓര്‍ക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമര്‍ശം.
മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോള്‍ നടക്കുന്നത് ടെക്‌നോ ഫ്യൂഡലിസം, സൂക്കര്‍ബര്‍ഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോണ്‍ മസ്‌ക്, സോഷ്യല്‍ മീഡിയ സ്‌പേസ് നമ്മളെ സ്വാധീനിക്കുന്നു, എ ഐ യെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും ഷംസീര്‍ പറഞ്ഞു.









