Home Breaking News ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ് ; തിരച്ചിലിനായി കര്‍ണാടക പോലീസിന്റെ സഹായം തേടി കേരളം

ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ് ; തിരച്ചിലിനായി കര്‍ണാടക പോലീസിന്റെ സഹായം തേടി കേരളം

1
0

കണ്ണൂര്‍ : ആറളത്ത് കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് തിരച്ചിലിനായി കര്‍ണാടക പോലീസിന്റെ സഹായം തേടി കേരളം.ആറളത്തിന് തൊട്ടടുത്തു കിടക്കുന്നത് കര്‍ണാടക വനമേഖലയായത് കൊണ്ടാണ് പരിശോധനയ്ക്കായി സഹായം തേടിയത്.വെടിവെയ്പ്പ് ഉണ്ടായ പ്രദേശത്ത് ഇന്ന് കൂടുതല്‍ പരിശോധന നടത്തും. തണ്ടര്‍ബോള്‍ട്ടും പൊലീസിന്റെ പ്രത്യേക സ്‌ക്വാഡുമാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇന്നലെ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയില്‍ വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. നായാട്ടു വിരുദ്ധ സ്‌ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാന്‍ പോയ സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയര്‍ന്ന മേഖലയായ അമ്ബലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്‌ക്വാഡ് ക്യാംപ് ചെയ്യുന്നത്.അവിടേക്ക് സാധനങ്ങള്‍ കൊണ്ടു പോകുകയായിരുന്ന മൂന്നംഗ വനം വാച്ചര്‍മാരുടെ സംഘത്തിനു നേരെയാണ് ഉച്ചയോടെ വെടിവയ്പുണ്ടായത്. മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ട വനം വാച്ചര്‍മാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. കോളനിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട താല്‍ക്കാലിക വാച്ചര്‍മാരാണ് വനപാലക സംഘത്തില്‍ ഉണ്ടായിരുന്നത്.അതേസമയം, വനപാലകര്‍ക്കുനേരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി. അഞ്ചംഗ സംഘത്തിനെതിരെ വധശ്രമ കുറ്റത്തോടൊപ്പമാണ് യുഎപിഎയും ചുമത്തിയത്. സംഘത്തിലെ രണ്ടുപേരെ വനപാലകര്‍ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here