Home Breaking News ആലപ്പുഴ കലക്ടറേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ആലപ്പുഴ കലക്ടറേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം

1
0

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ആലപ്പുഴ കലക്ടറേറ്റിന് മുമ്പില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ശ്രീറാം വെങ്കിട്ടരാമനെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.കളങ്കിത വ്യക്തിയെ കലക്ടറാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.എ. ഷുക്കൂര്‍ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കില്ല. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് അദ്ദേഹം.ജനമനസുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തെന്ന് പൊതുപ്രവര്‍ത്തകര്‍ക്ക് അറിയാം. ഇത്തരമൊരാളെ സര്‍ക്കാര്‍ കലക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here