ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളില്‍ കൂടുതല്‍ നടപടിയുമായി ജില്ലാ കമ്മിറ്റി. സാമ്പത്തിക തിരിമറിയെന്ന പരാതിയില്‍ പാര്‍ട്ടിയില്‍ പുതിയ അന്വേഷണ കമ്മീഷന്‍ രൂപിക്കും. കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്‍, ജില്ലാ കമ്മിറ്റിയഗം എന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയിലാണ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനം ഉണ്ടായത്. നഗ്‌ന ദൃശ്യ വിവാദത്തില്‍ ആലപ്പുഴ സൗത്ത് മുന്‍ ഏരിയ കമ്മിറ്റി അംഗം എഡി ജയനെ സസ്പെന്റ് ചെയ്തു. 6 മാസത്തേക്കാണ് സിപിഐഎമ്മില്‍ നിന്ന് സസ്പെന്‍ഷന്‍. നഗ്‌ന ദൃശ്യ വിവാദവുമായി ബന്ധപ്പെട്ട് ജയനെ നേരത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയിലും ലഹരിക്കടത്ത് വിവാദങ്ങളിലും പാര്‍ട്ടി ഇന്നലെ നടപടി എടുത്തിരുന്നു. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത് ഹരിപ്പാട് കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. പകരം അഡ്‌ഹോക്ക് കമ്മിറ്റികള്‍ കൊണ്ട് വരും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയത്തിലുള്ള നടപടി വ്യക്തമാക്കിയത്.വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി. പി. ചിത്തരഞ്ജന്‍ എംഎല്‍എയെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും തരംതാഴ്ത്തി. ലഹരി കടത്ത് വിഷയത്തില്‍ ആരോപണ വിധേയനായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.










