Home Breaking News ആശാവര്‍ക്കേഴ്‌സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും, സമരം നിര്‍ത്തിയെന്ന് പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും; കെ. മുരളീധരന്‍

ആശാവര്‍ക്കേഴ്‌സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും, സമരം നിര്‍ത്തിയെന്ന് പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും; കെ. മുരളീധരന്‍

7
0

 

ആശമാര്‍ സമരം നിര്‍ത്തിയെന്ന് നിങ്ങള്‍ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആര്‍. ചന്ദ്രശേഖരനെ ഔദ്യോഗികമായി കെ.പി.സി.സി അധ്യക്ഷന്‍ താക്കീത് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായം പറഞ്ഞാല്‍ അതില്‍ നിന്ന് ഒരു ഇഞ്ച് പോലും മാറാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും അധികാരമില്ല. ഐ.എന്‍.ടി.യു.സിക്കും അത് ബാധകം.
പാര്‍ട്ടിയുടെ സംസ്ഥാന നയത്തിന്റെ ഭാഗമായാണ് തങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചത്. സമരം കലക്കാന്‍ ഏത് ട്രേഡ് യൂണിയന്‍ ശ്രമിച്ചാലും അവര്‍ പരാജയപ്പെടും. ഐ.എന്‍.ടി.യു.സിയെ സര്‍ക്കാര്‍ വിലാസം സംഘടനയാക്കാന്‍ ആരും ശ്രമിക്കേണ്ട.
സമരം പോലും സിപിഐഎം മറന്നു എന്നുള്ളതാണ് പുതിയ ദേശീയ സെക്രട്ടറിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കുന്നത്.ആശാവര്‍ക്കേഴ്‌സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും. ഏപ്രില്‍ 12നാണ് പരിപാടി.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here