Home Breaking News ഇന്ത്യക്ക് റഷ്യ അധിക എണ്ണ നല്‍കില്ല; ഡിസ്‌കൗണ്ടും കുറയും, എണ്ണകമ്ബനികളുടെ സുവര്‍ണകാലം അവസാനിക്കുമോ ?

ഇന്ത്യക്ക് റഷ്യ അധിക എണ്ണ നല്‍കില്ല; ഡിസ്‌കൗണ്ടും കുറയും, എണ്ണകമ്ബനികളുടെ സുവര്‍ണകാലം അവസാനിക്കുമോ ?

3
0

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ കമ്ബനിയായ റോസനേഫെറ്റ് ഇന്ത്യയിലെ പൊതുമേഖല റിഫൈനറികള്‍ക്ക് കൂടുതല്‍ എണ്ണ നല്‍കില്ലെന്ന് സൂചന.ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. മുന്‍നിശ്ചയിച്ച പ്രകാരം മറ്റ് ചില ഉപഭോക്താക്കള്‍ക്കാവും റഷ്യ എണ്ണ നല്‍കുക. നേരത്തെ ഇന്ത്യന്‍ കമ്ബനികളുമായി റഷ്യ പുതിയ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നിന്നും റഷ്യന്‍ എണ്ണ കമ്ബനി പിന്മാറിയെന്നാണ് വാര്‍ത്തകള്‍.പാശ്ചാത്യലോകം റഷ്യക്കുമേല്‍ ഉപരോധം തുടരുമ്‌ബോഴും എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നിരുന്നു. റഷ്യയില്‍ നിന്നും അധിക എണ്ണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഉയര്‍ന്ന വിലക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പാശ്ചാത്യ ലോകത്തിന്റെ വിലക്കുകളുള്ളപ്പോഴും എണ്ണ കയറ്റുമതി റഷ്യക്ക് നിര്‍ബാധം തുടരാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനായി റഷ്യയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് ചര്‍ച്ച തുടങ്ങിയത്. ആറ് മാസത്തേക്ക് വിതരണക്കരാറുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ ഐ.ഒ.സിക്ക് മാത്രമായിരുന്നു റോന്‍സ്‌ഫെറ്റുമായി കരാറുണ്ടാക്കാന്‍ സാധിച്ചത്. എല്ലാ മാസവും 6 മില്യണ്‍ ബാരല്‍ എണ്ണ വാങ്ങുന്നതിനാണ് കരാറുണ്ടാക്കിയത്. ഇതിനൊപ്പം മൂന്ന് മില്യണ്‍ ബാരല്‍ എണ്ണ വാങ്ങുന്നതിനുള്ള ഓപ്ഷനും ഐ.ഒ.സി സമര്‍പ്പിച്ചിരുന്നു.മറ്റ് രണ്ട് എണ്ണകമ്ബനികളുടേയും അപേക്ഷ തള്ളുകയായിരുന്നു. ഇനി റഷ്യയില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വിലക്ക് എണ്ണ ലഭിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ എണ്ണവിലയില്‍ കുറവുണ്ടാകുമെങ്കിലും മുമ്ബുണ്ടായിരുന്ന അത്ര ഡിസ്‌കൗണ്ട് ഉണ്ടാകില്ലെന്നാണ് സൂചനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here