Home Breaking News ഇന്ത്യന്‍ ടെസ്ലകള്‍ക്ക് വന്‍ ഡിമാന്‍ഡ്; വിപണിയില്‍ മഹീന്ദ്ര മാജിക്; XEV 9e, BE 6 നേടിയത്...

ഇന്ത്യന്‍ ടെസ്ലകള്‍ക്ക് വന്‍ ഡിമാന്‍ഡ്; വിപണിയില്‍ മഹീന്ദ്ര മാജിക്; XEV 9e, BE 6 നേടിയത് 8742 കോടിയുടെ ഓര്‍ഡര്‍

2
0

 

ഇന്ത്യന്‍ ടെസ്ലകള്‍ എന്ന് വിശേഷിപ്പിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ XEV 9e, BE 6 എന്നിവയ്ക്ക് വന്‍ ഡിമാന്‍ഡ്. ആദ്യ ദിവസം തന്നെ, രണ്ട് ഇലക്ട്രിക് എസ്യുവികളും 30,791 ബുക്കിംഗുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14നായിരുന്നു ഇവികളുടെ ബുക്കിങ് ആരംഭിച്ചത്. 8742 കോടി രൂപ മൂല്യം വരുന്ന ഓര്‍ഡറാണ് ലഭിച്ചത്. ആദ്യ ദിനം ബുക്ക് ചെയ്യപ്പെട്ടതില്‍ 56 ശതമാനം XEV 9e ആണ്. BE 6 ഇവിക്ക് 44 ശതമാനം ബുക്കിംഗ് ലഭിച്ചു.
ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന റെക്കോഡ് മഹീന്ദ്ര XEV 9e സന്തമാക്കി. ആദ്യ ദിനം XEV 9e-ക്ക് 16900 ഓര്‍ഡറുകളും BE 6-ന് 13,279 ഓര്‍ഡറുകളും ലഭിച്ചു. മഹീന്ദ്ര BE 6-ന്റെ വില 18.90 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 26.90 ലക്ഷം (എക്സ്-ഷോറൂം) രൂപയും വരെയാണ്. അതേസമയം മഹീന്ദ്ര XEV 9e-ന്റെ വില 21.90 ലക്ഷം (എക്സ്-ഷോറൂം) രൂപ മുതല്‍ 30.50 ലക്ഷം
രൂപയും വരെയാണ് (എക്സ്-ഷോറൂം).
മാര്‍ച്ചില്‍ ആരംഭിക്കും വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. പാക്ക് 3 വേരിയന്റുകളുടെ ഡെലിവറികള്‍ 2025 മാര്‍ച്ച് പകുതി മുതല്‍ ആരംഭിക്കുമെന്നും പാക്ക് 3 സെലക്ട് വേരിയന്റുകള്‍ ജൂണ്‍ മുതല്‍ ഡെലിവറി ചെയ്യുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. പാക്ക് 2 2025 ജൂലൈ മുതല്‍ ഡെലിവറി ചെയ്യുമെന്നും പാക്ക് വണ്‍ എബോവ്, പാക്ക് വണ്‍ എന്നിവ 2025 ഓഗസ്റ്റ് മുതല്‍ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചു.
മഹീന്ദ്ര BE 6, XEV 9e ഇലക്ട്രിക് എസ്യുവികള്‍ 59 kWh, 79 kWh ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഈ ബാറ്ററി പായ്ക്കുകള്‍ പരമാവധി 175 kW നിരക്കില്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് ബാറ്ററി പാക്കുകള്‍ വെറും 20 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. മഹീന്ദ്ര BE 6 ന്റെ 59 kWh വേരിയന്റിന് 535 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും, അതേസമയം 79 kWh ബാറ്ററിയുള്ള വേരിയന്റിന് 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here