Home Breaking News ഇന്ത്യന്‍ സൈന്യം സമ്മതിച്ചു; അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ തുറന്നുകൊടുക്കും

ഇന്ത്യന്‍ സൈന്യം സമ്മതിച്ചു; അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ തുറന്നുകൊടുക്കും

1
0


ഇന്ത്യന്‍ സൈന്യം സമ്മതിച്ചു; അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ തുറന്നുകൊടുക്കും

അതിര്‍ത്തി ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം കൂടുതല്‍ പ്രദേശങ്ങള്‍ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. അതിര്‍ത്തി ഗ്രാമങ്ങളെ പുറംനാടുകളുമായി ബന്ധിപ്പിക്കുക, ടൂറിസം വളര്‍ത്തുക, വികസനത്തിലൂടെ സാാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തനം.
ജമ്മു കശ്മീരിലെ പല അതിര്‍ത്തി പ്രദേശങ്ങളും ഇത്തരത്തില്‍ വിനോദസഞ്ചാരത്തിനായി തുറക്കും. ഗാല്‍വന്‍ മെമ്മോറിയല്‍, റിസംഗ് ല വാര്‍ മെമോറിയല്‍, ലഡാക്കിലെ ത്രിശൂല്‍, റംഗ്ല തുടങ്ങിയ പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരം സാധ്യമാകുമെന്നാണ് വിവരം. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനമൊരുക്കാനുള്ള ശ്രമം തുടങ്ങി.
അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 8500 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചിരുന്നു. അതില്‍ത്തന്നെ ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. ഇതിന് പുറമെ 400 സ്ഥിരം പാലങ്ങളും ടണലുകും നിര്‍മ്മിച്ചിരുന്നു.
അതിനിടെ കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും ഉയരുന്നുണ്ട്. ലഡാക്കിലെ അതിര്‍ത്തി മേഖലകളിലെത്തിയ സഞ്ചാരികളുടെ എണ്ണം 30 ശതമാനത്തോളം വര്‍ധിച്ചിരുന്നു. സമാനമായ നിലയില്‍ സിക്കിമിലും അരുണാചലിലും വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here