Home Breaking News ഇന്ത്യയില്‍ ആദ്യ വാനര വസൂരി മരണം കേരളത്തില്‍; തൃശൂരില്‍ മരിച്ച യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യ വാനര വസൂരി മരണം കേരളത്തില്‍; തൃശൂരില്‍ മരിച്ച യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചു

1
0

തിരുവനന്തപുരം: തൃശൂരില്‍ മരിച്ച യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യമായാണ് ഒരാള്‍ വാനര വസൂരി ബാധിച്ച് മരിക്കുന്നത്.പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. മരിച്ച യുവാവിന്റെ സമ്ബര്‍ക്കപട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും എല്ലാം നിരീക്ഷണത്തിലാണ്.യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്ന നാലു യുവാക്ക?ളെയും നിരീക്ഷണത്തിലാക്കി.നാലു ദിവസം വിശ്രമിച്ച ശേഷം യുവാവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം തളര്‍ന്നു വീണ യുവാവിനെ ചാവക്കാടും അവിടെ നിന്ന് തൃശൂരുമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്ത് നടത്തിയ പരിശോധനയില്‍ വാനര വസൂരി സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here