ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലായി ഐഫോണ്‍ മാറിയെന്ന് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക്. ആപ്പിളിന് ഇന്ത്യയില്‍ വലിയ രീതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനാല്‍ ഇന്ത്യയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സി ഇ ഒ ടിം കുക്ക് വ്യക്തമാക്കി.
ഇന്ത്യന്‍ വിപണി നോക്കുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ വില്പനയില്‍ ആപ്പിള്‍ രണ്ടാമതും, കംപ്യൂട്ടര്‍, ടാബ്ലറ്റ് ഉത്പന്നങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്. ഇത് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലായി ഐഫോണ്‍ മാറുന്നത് ഇതാദ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ പകുതിയോടെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടമായ 124. 3 ബില്യണ്‍ ആണ് ആപ്പിള്‍ നേടിയത്. ഒരു വര്‍ഷത്തിന് മുമ്പ് ഒക്ടോബര്‍ – ഡിസംബര്‍ മാസത്തില്‍ 7 ശതമാനം അതായത് 33.91 ബില്ല്യണായി കമ്പനിയുടെ വരുമാനം കുറഞ്ഞിരുന്നു.
ഇന്ത്യയില്‍ ആപ്പിള്‍ ഉത്പന്നമായ മാക് പിസിയുടെ വില്പന 7.78 ബില്ല്യണില്‍ നിന്നും 8.98 ബില്ല്യണായി കൂടുകയും, ഐപാഡിന്റെ വില്‍പ്പന 15 ശതമാനായി കൂടുകയും ചെയ്തു. എന്നാല്‍ ചൈനയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നേട്ടമാണ് ഉണ്ടായിവരുന്നത്. ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്പനയില്‍ 11 ശതമാനം ഇടിവാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. ആപ്പിള്‍ ഉത്പന്നങ്ങള്‍ അധികവും നിര്‍മിക്കുന്നത് ചൈനയിലാണെന്നതും പ്രധനമാണ്. ഫീച്ചറുകള്‍ വിപുലപ്പെടുത്തി ഏപ്രിലോടെ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇറക്കുന്നുണ്ടെന്നും ടിം കുക്ക് അറിയിച്ചിട്ടുണ്ട്.








