Home Breaking News ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ മേടിക്കുന്നതിലെ പരിഭവം പരസ്യമാക്കി അമേരിക്ക, തങ്ങളെ അറിയിച്ചില്ലെങ്കിലും എണ്ണ വില...

ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ മേടിക്കുന്നതിലെ പരിഭവം പരസ്യമാക്കി അമേരിക്ക, തങ്ങളെ അറിയിച്ചില്ലെങ്കിലും എണ്ണ വില കുറയുമല്ലോയെന്നും ആശ്വാസം

1
0

വാഷിംഗ്ടണ്‍: യു.എസിന് അറിയാവുന്നതിലൂം കൂടുതല്‍ റഷ്യന്‍ എണ്ണ ഇന്ത്യയും ചൈനയും വാങ്ങുന്നുണ്ടാവാമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ സാമ്ബത്തിക ഉപദേഷ്ടാവ്.രാജ്യങ്ങളുടെ ഈ നടപടി ഇത് ആഗോള വിപണിയിലെ വിതരണ പ്രതിസന്ധി ലഘൂകരിക്കുമെന്നും സമീപകാല വിലയിടിവിന് കാരണമാവുമെന്നും ബൈഡന്റെ സാമ്ബത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സെസിലിയ റൂസ് വ്യക്തമാക്കി. ഇപ്പോള്‍ എണ്ണ വിപണികള്‍ അസ്ഥിരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.’എണ്ണ വില കുറയുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ യുദ്ധം നാളെ അവസാനിക്കാന്‍ പോകുന്നില്ലെന്നും ഞങ്ങള്‍ക്കറിയാം. ദീര്‍ഘകാല വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്’- സെസിലിയ പറഞ്ഞു.ഗ്യാസ് നികുതി നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ ഇതിനകം ചെയ്ത് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.റഷ്യയുടെ പസഫിക് തീരത്തെ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ ഏക വിപണിയായി ചൈന ഉയര്‍ന്നുവരികയാണ്. പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്നെത്തുന്ന ബാരലുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാകട്ടെ ഇന്ത്യയാണ്.റഷ്യയുടെ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയോളം വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. അതില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇന്ത്യയും ചൈനയുമാണ്. നിലവില്‍ റഷ്യയെയാണ് എണ്ണ ഇറക്കുമതിയ്ക്കായി സൗദി അറേബ്യയേക്കാള്‍ കൂടുതലായി ചൈന ആശ്രയിക്കുന്നത്.ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ ഈയടുത്ത് മാറിയിരുന്നു. മേയില്‍ 25 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.യുക്രെയിന്‍ അധിനിവേശത്തിനു ശേഷം യൂറോപ്യന്‍ കമ്മീഷന്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന റഷ്യന്‍ സമ്ബദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് റഷ്യ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here