അമരവിളയില്‍ വീണ്ടും കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവ് പിടിച്ചു

കല്‍പ്പറ്റ: ഇന്നോവകാറിലെ കഞ്ചാവ് കടത്ത് പോലീസ് പിടിച്ചു. മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് എക്സൈസ് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവകാറില്‍ കടത്തികൊണ്ട് വന്ന 18.250 കിലോ കഞ്ചാവ് പിടികൂടി. ഏറനാട് താലൂക്ക് പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുബഷീര്‍( 28) നെ അറസ്റ്റ് ചെയ്തു. ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലായും വാഹനത്തിന്റെ ഉള്ളിലും ഭദ്രമായി അടക്കം ചെയ്ത നിലയില്‍ ഏഴ് പാക്കറ്റ്കളിലായാണ് കഞ്ചാവ് ഒളിച്ചുവച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ പ്രകാശ് പി.എ. സിവില്‍ എക്സൈസ് ഓഫീസര്‍ മന്‍സൂര്‍അലി സനൂപ് എം സി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളും തൊണ്ടി വാഹനവും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…