Home Breaking News ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ

ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ

6
0

ഇസ്രയേല്‍ ഹമാസ് സങ്കര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി.പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അതേ സമയം 14 രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.പ്രമേയത്തില്‍ ആവശ്യപ്പെടുന്നത് അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നുമാണ്. പ്രമേയം അപകീര്‍ത്തികരമാണെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.അതേ സമയം ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ്. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയിലെ അല്‍ ഷിഫ, ഇന്തോനേഷ്യ ആശുപത്രികള്‍ക്ക് സമീപവും ബ്രീജിലെ അഭയാര്‍ത്ഥി ക്യാമ്ബിന് സമീപവും ഇസ്രയേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കരമാര്‍ഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതല്‍ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ ടാങ്കുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി ഇസ്രയേല്‍ സൈന്യങ്ങള്‍ അവകാശമുനയിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകര്‍ന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി തകര്‍ന്നു എന്ന് മൊബൈല്‍ സര്‍വീസ് കമ്ബനി സ്ഥിരീകരിച്ചു. ഇസ്രയേല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായി ഹമാസും ആരോപിക്കുന്നുണ്ട്. വാര്‍ത്താവിനിമയ ബന്ധം നിലച്ചത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കഴിയാത്ത സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here