കലൂര്‍‌  സ്റ്റേഡിയത്തിന്റെ സമീപം ഒന്ന് കൂടീ വിശദമായി പറഞ്ഞാല്‍ ഐ.എം.എ ഹൗസിന് തൊട്ട് ഇടത് വശം ഒരുകാലത്ത് പ്രസിദ്ധനായ മോണ്‍സണ്‍ മാവുങ്കലിന്റെ കേരളാ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി മുക്കിന് മുക്കിന് സിസിടിവി ക്യാമറസ്ഥാപിച്ച വഴി … എന്നാല്‍ ഈ വഴി നടക്കണമെങ്കില്‍ മൂക്ക് പൊത്തണം. തൊട്ടടുത്ത് കനാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദുര്‍ഗന്ധം വമിച്ച അതി രൂക്ഷഗന്ധം ….

 

വഴി നീളെ മാലിന്യം കൊണ്ട് നിറഞ്ഞ് റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥ. രാത്രിയും പകലെന്നുമില്ലാതെ വാഹനങ്ങളില്‍ വന്ന് മാലിന്യം തളളുന്നകാഴ്ച്ച … ഇന്നത്തെ സംസ്‌ക്കാരിക കേരളത്തിന്റെ വാര്‍ത്തകളുടെ ഇടം നോക്കിയാല്‍ കാണാതാകുന്നവരുടേയും , ദുര്‍മന്ത്രവാദത്തിന്റെയും കേളീരംഗമായി കേരളം മാറുന്നകാഴ്ചകാണാം . ഇരുളിന്റെ മറവില്‍ ഇവിടെ തള്ളുന്ന മാലിന്യ കൂമ്പാരത്തില്‍ മൃഗങ്ങളുടെ മാത്രമല്ല ചിലപ്പോള്‍ മനുഷ്യരുടേയും അവയവങ്ങള്‍ ( ഈ ഉള്ളവന്റെ ഊഹം മാത്രം ) നായ്ക്കള്‍ കടിച്ചു കീറുന്നുണ്ടാകാം.എപ്പോഴും പറയുന്ന പോലെ നോക്ക്കുത്തിയായി നില്‍ക്കുന്ന ക്യാമറകണ്ണുകള്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ഇവിടെ ഉണ്ട്. ആഴ്ചയില്‍ കോര്‍പ്പറേഷന്‍ വണ്ടി വന്ന് ജെസിബിയുടെ സഹായത്തോടെ വാരിയിട്ട് കൊണ്ട് പോകുമ്പോള്‍ ആ മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് അമര്‍ന്നുപോകുന്ന ആരുടെയൊക്കെയോ തേങ്ങലുകള്‍ ദിക്കുകളില്‍ തട്ടി വീണുടയുന്നത് പോലെ തോന്നും. കര്‍ശനമായ നിയന്ത്രണം ഉണ്ടങ്കില്‍ മാത്രമേ ഈ മാലിന്യം തള്ളുന്ന പ്രവണതയ്ക്ക് ഒരു അറുതി വരികയുള്ളൂ …. മനുഷ്യനെപോലും കൊത്തിനുറുക്കി കളയാന്‍ ഒട്ടും മടിയല്ലാത്ത ഈ കലികാലത്ത് നാളേയുടെ ഗദ്ഗദങ്ങളില്‍ ആരും അറിയാതെ പോകുന്ന കാണാതെ പോകുന്ന അജ്ഞാതമനുഷ്യരുടെ ചോരയുടെ ഗന്ധം ഈ മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും ഉയരാതിരിയ്ക്കാന്‍ ഭരണാധികാരികളും , ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം … അല്ലെങ്കില്‍ തെരുവ് നായകളുടെ ആഹാരമായീ…. മാലിന്യ കൂമ്പാരത്തിലെ ഒരു മാലിന്യമായി …. അജ്ഞാതന്മാര്‍ മാറും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…