ഉപതെ
രഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തും
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. ഈ മാസം 22, 23 തീയതികളിലായി പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് എത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. വന്‍ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്. റോഡ് ഷോയോട് കൂടിയായിരിക്കും പ്രചരണത്തിന്റെ തുടക്കം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്കാ വയനാട്ടിലേക്ക് എത്തുന്നത്. ആര്‍എസ്എസിനെ ഭയന്നാണ് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എല്‍ഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കേണ്ടത് വടക്കേ ഇന്ത്യയിലാണെന്നും, 2014-ല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് താന്‍ മത്സരിക്കുന്നതെന്നും സത്യന്‍ മൊകേരി ട്വന്റിഫോറിനോട് പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പ്രചരണ പരിപാടികള്‍ എല്‍ഡിഎഫ് ശക്തമാക്കിയിട്ടുണ്ട്.





