Home Crime എംഎല്‍സി ചെയര്‍മാന്‍ രമേഷ് യാദവിന്റെ ഭാര്യ മകനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി

എംഎല്‍സി ചെയര്‍മാന്‍ രമേഷ് യാദവിന്റെ ഭാര്യ മകനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി

2
0

ലഖ്നൗ: ഉത്തര്‍പ്രദേശ് എംഎല്‍സി ചെയര്‍മാന്‍ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവ് മകന്‍ അഭിജിത് യാദവിനെ ശ്വാസംമുട്ടിച്ചുകൊന്നു. ഞായറാഴ്ച്ച ദാരുള്‍ഷഫയിലുള്ള ഇവരുടെ ഔദ്യോഗിക ഫ്ളാറ്റില്‍ മകന്‍ അഭിജിത് യാദവിന്റെ മൃതദേഹം ബന്ധുക്കള്‍ കണ്ടെടുക്കുകയായിരുന്നു.ഹൃദയസ്തംഭനമാണ് മരണകരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടു പോകവേ ബന്ധുക്കളില്‍ ചിലരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് ഇടപെട്ടപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

അഭിജിത് ശനിയാഴ്ച്ച മദ്യപിച്ച് രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയതെന്നും രാത്രി മുഴുവന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇടത്തെ കൈക്ക് വേദനയുണ്ടെന്നു പറഞ്ഞപ്പോള്‍ നെഞ്ചില്‍ മരുന്നു പുരട്ടിക്കൊടുത്തെന്നും മീര പറഞ്ഞതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

പിന്നീട് ഞായറാഴ്ച്ച മകനുണര്‍ന്നില്ലെന്നാണ് മീര തങ്ങളോട് പറഞ്ഞതെന്നും ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. പിന്നീട് ചോദ്യം ചെയ്യലില്‍ മീര കുറ്റം സമ്മതിക്കുകയായിരുന്നു. തന്നോട് മോശമായി പെരുമാറിയതിനാലാണ് താനതു ചെയ്തതെന്നും മീര പോലീസ് സൂപ്രണ്ടിനോടു സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here