Kerala Pranamam

എംടി വരും, വരാതിരിക്കില്ല പ്രാര്‍ത്ഥനയോടെ…..

‘വരും….. വരാതിരിക്കില്ല….. എം. ടി. വാസുദേവന്‍ നായരുടെ ‘മഞ്ഞ്’ എന്ന ചെറു നോവലിന്റെ ഹൃദയതാളമാണ് മേല്‍പ്പറഞ്ഞ വാക്കുകള്‍. മനസ്സിന്റെ ആഴങ്ങളില്‍ ഒരു മഞ്ഞുകട്ട പോലെ ..പ്രാര്‍ത്ഥനയോടെയാണ് എല്ലാവരും …
സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറങ്ങിയേക്കും.ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.