Home Breaking News എം.ഫാം പ്രവേശനം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

എം.ഫാം പ്രവേശനം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

4
0

 

2024-25 അധ്യയന വര്‍ഷത്തെ എം.ഫാം പ്രവേശനത്തിന് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി ജനുവരി 26നകം സമര്‍പ്പിക്കണം എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. റീഫണ്ടിന് അര്‍ഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. www.cee.kerala.gov.in ല്‍ ‘M-Pharm 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്‍ഡ് നല്‍കി ‘Submit Bank Account Details’ ല്‍ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജനുവരി 26നകം സമര്‍പ്പിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300.
കേരളത്തില്‍ നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ഭൂവിവര സംവിധാനമായ എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സര്‍വ്വേ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സര്‍വ്വേ ഭൂരേഖാ വകുപ്പ് ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ നടപ്പാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ മാതൃകയില്‍ പദ്ധതി അസമില്‍ നടപ്പാക്കുന്നതിന് പ്രയോജനകരമായ അറിവുകളെയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സര്‍വ്വേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
കേരളത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ സംവിധാനം, എന്റെ ഭൂമി സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഉയര്‍ന്ന സാങ്കേതിക മികവ് പുലര്‍ത്തുന്നതാണെന്ന് സംഘാംഗങ്ങള്‍ വിശേഷിപ്പിച്ചു. കേരളത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി മികച്ച മാതൃകകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നതിനും അത് തങ്ങളുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതിനും താല്‍പര്യം അറിയിച്ച് ഇതിനോടകം ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന സര്‍വ്വേ ഭൂരേഖ വകുപ്പുമായുള്ള സഹകരണത്തിന്റെ ഭാഗമായി പുതുച്ചേരി സര്‍വ്വേ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസംഘം ജനുവരി 23 മുതല്‍ ഒരുമാസത്തേക്ക് കേരളത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ മാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സര്‍വ്വേ ഡയറക്ടര്‍ സിറാം സാംബശിവ റാവു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here