Home Uncategorized എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് ‘അമരന്‍’ നിര്‍മ്മാതാക്കള്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് ‘അമരന്‍’ നിര്‍മ്മാതാക്കള്‍

2
0

ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം അമരന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അടുത്തിടെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോണ്‍ നമ്പരായി വി വി വാഗീശന്‍ എന്ന വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ നമ്പര്‍ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ്.
എന്നാല്‍ നിര്‍മാതാക്കളുടെ പ്രതികരണം വൈകിയെന്നും നവംബര്‍ ആറിനാണ് താന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നോട്ടീസ് അയച്ചതെന്നും വി വി വാഗീശന്‍ വ്യക്തമാക്കി. തന്റെ നമ്പര്‍ മാറ്റാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നതോടെയാണ് വിഷയം ഗൗരവമായി കണക്കാക്കിയത്. ഈ കാര്യം പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്ന് വാഗീശന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ് കമല്‍ ഫിലിംസ് അറിയിച്ചു.
മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദായി സ്‌ക്രീനില്‍ എത്തിയിരിക്കുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here