Home Local newss എന്‍ജിനീയര്‍മാര്‍ തോല്‍ക്കും; പത്ത് കടക്കാത്ത സാജന്റെ നിര്‍മാണ വൈദഗ്ധ്യത്തിന് മുന്നില്‍

എന്‍ജിനീയര്‍മാര്‍ തോല്‍ക്കും; പത്ത് കടക്കാത്ത സാജന്റെ നിര്‍മാണ വൈദഗ്ധ്യത്തിന് മുന്നില്‍

5
0

 

 

 

 

മൂന്നാര്‍: 20 വീടുകള്‍, രണ്ട് റിസോര്‍ട്ടുകള്‍, ഇരുപതിലധികം വ്യാപാര സ്ഥാപനങ്ങള്‍, കേരളത്തിന്റെ കൗതുകമായി മാറിയ തിരുവനന്തപുരത്തെ ബസ് മാതൃകയിലുള്ള റസ്റ്റാറന്റ്… പറഞ്ഞുവരുന്നത് ഏതെങ്കിലും എന്‍ജിനീയറുടെ നിര്‍മാണ വൈദഗ്ധ്യത്തെക്കുറിച്ചല്ല. ദേവികുളത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് പത്താം ക്ലാസ് എന്ന കടമ്ബയില്‍ കാല്‍തട്ടിവീണ ഒരു യുവാവിനെക്കുറിച്ചാണ്. ആവേശവും കഠിനാധ്വാനവും കൈമുതലാക്കി മികച്ച ആര്‍ക്കിടെക്ടായി മാറിയ ആളാണ് മാങ്കുളം സ്വദേശി കാഞ്ഞിരത്തിങ്കല്‍ സാജന്‍ (40).കൈപ്പേറിയതായിരുന്നു സാജന്റെ ബാല്യകാലം. ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും കളര്‍പെന്‍സിലുകള്‍ക്ക് പകരം കൈക്കോട്ട് എടുക്കാനായിരുന്നു വിധി. പക്ഷേ, തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കൂട്ടുകാര്‍ വാങ്ങിനല്‍കിയ ബ്രഷും പെയിന്റുകൊണ്ട് നിരവധി മത്സരങ്ങളില്‍ സാജന്‍ വിജയി ആയി. പത്താംക്ലാസ് തോല്‍വിയോടെ അതും അവസാനിച്ചു. പിന്നീട് ഉപജീവനത്തിനായി രാത്രി മുഴുവന്‍ എറണാകുളത്തെ ഹോട്ടലുകളില്‍ ജോലിചെയ്തു. പകല്‍സമയത്ത് ആളുകളുടെ ചിത്രം വരച്ചുനല്‍കും. അങ്ങനെ സിനിമ, സീരിയലുകളുടെ സെറ്റ് വരക്കാന്‍ ചിലര്‍ ക്ഷണിച്ചു. ആറുവര്‍ഷം ജോലിചെയ്തിട്ടും ഭക്ഷണത്തിനുപോലും പണം ലഭിക്കാതായതോടെ വീണ്ടും ഹോട്ടല്‍ ജോലിയിലേക്ക്.2014ല്‍ കണ്ണൂര്‍ തളിപ്പറമ്ബില്‍ ഒരു ഹോട്ടല്‍ പണിയാനുള്ള പ്ലാന്‍ വരച്ച് വ്യവസായി നിസാര്‍ അബ്ദുറഹ്മാെന കാണിച്ചതോടെ സാജന്റെ ജീവിതം മാറുന്നു. പ്ലാന്‍ ഇഷ്ടപ്പെട്ട നിസാര്‍, മുഴുവന്‍ ജോലിയും സാജനെ ഏല്‍പിച്ചു. 65 സെന്റ് ഭൂമിയില്‍ അറയും നിരയും മാതൃകയിലുള്ള 880 പേര്‍ക്കിരിക്കാവുന്ന ഹോട്ടല്‍ നിര്‍മിച്ച് എന്‍ജിനീയറിങ് പഠിക്കാത്ത സാജന്‍ ആര്‍ക്കിടെക്ട് ആയി മാറി. സാജന്റെ കഴിവ് തിരിച്ചറിഞ്ഞ് സിംഗപ്പൂരീല്‍ ജോലിചെയ്യുന്ന അജിത് കുമാര്‍ വിരിപാറയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റിസോര്‍ട്ടിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചു. കെട്ടിടം പണിയുടെ ഭാഗമായ നാല്‍പതിലധികം ജോലി സാജന് അറിയാം. പ്ലാന്‍ വര, തടി അറക്കലും കടയലും ടൈല്‍ പാകല്‍, പെയിന്റിങ്, വെല്‍ഡിങ് തുടങ്ങിയ ജോലികളിലെല്ലാം വിദഗ്ധനാണിയാള്‍.തിരുവനന്തപുരത്തെ ബസ് മാതൃകയിലുള്ള റസ്റ്റാറന്റ്, ടെക്‌നോപാര്‍ക്കിലെ വിക്ടോറിയന്‍ മാതൃകയിലെ ഫുഡ് കൗണ്ടര്‍, കഴക്കൂട്ടത്ത് കാറ്റാടികഴ മാത്രം ഉപയോഗിച്ച ഹോട്ടല്‍, വിവിധ ജില്ലകളില്‍ ഇരുപതോളം വീടുകള്‍, പലരൂപത്തിലെ കച്ചവടസ്ഥാപനങ്ങള്‍ ഇങ്ങനെ സാജന്‍ കഴിവ് തെളിയിച്ച നിര്‍മാണങ്ങളുടെ പട്ടിക നീളുന്നു.അടിമാലി ഇരുമ്ബുപാലത്ത് താമസിക്കുന്ന സാജന്റെ അടുത്ത ലക്ഷ്യം വിദേശികള്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഫാം ഹൗസിന്റെ നിര്‍മാണമാണ്. ഭാര്യ ആഷാദേവിയും മക്കളായ രണ്ടാം ക്ലാസുകാരന്‍ സാക്ഷിക്കും ഒന്നാംക്ലാസുകാരി ഹൈമയും അടങ്ങുന്നതാണ് കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here